r-t-o
അടിമാലി മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് എതിരെ സി.പി.എം പ്രവർത്തകർ അടിമാലി ആർ.ടി. ഒ ഓഫീസ് ഉപരോധിക്കുന്നു.

അടിമാലി: അകാരണമായി യുവാവിന്റെ വാഹനരേഖകൾ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയതായി ആരോപിച്ച് സിപിഎം പ്രവർത്തകർ അടിമാലി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉപരോധിച്ചു.അടിമാലിയിൽ പ്രവർത്തിച്ച് വരുന്ന റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും സജീവമായി നിലനിൽക്കെയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.കൂത്താട്ടുകുളം സ്വദേശിയായ യുവാവിന്റെ വാഹനരേഖകൾ അടിമാലി ടൗണിൽ വച്ച് പരിശോധനയുടെ മറവിൽ ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയതായി ആരോപിച്ച് സിപിഎം പ്രവർത്തകർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉപരോധിച്ചു.തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ തിരികെ നൽകാൻ തയ്യാറായതോടെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചുഅടിമാലി മേഖലയിൽ മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ വാഹനപരിശോധനയുടെ പേരിൽ വാഹന ഉടമകളേയുംമറ്റും അനാവശ്യമായി ബുദ്ധുമുട്ടിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.കഴിഞ്ഞ ദിവസം കല്ലാർ മാങ്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനകളും തുടർ സംഭവങ്ങളും നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടവരുത്തിയിരുന്നു.