അടിമാലി: അടിമാലി ആയിരമേക്കർ കൈവല്യാനന്ദപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നടന്നു വന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. യജ്ഞാചാര്യൻ നീലംപേരൂർ പുരുഷോത്തമ ദാസിന്റെ മുഖ്യകാർമ്മികത്വത്തിലാണ് യജ്ഞം നടന്നു വന്നിരുന്നത്.യജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകളും മഹാപ്രസാദമൂട്ടും അത്താഴ സദ്യയും ഒരുക്കിയിരുന്നു.അവസാന ദിവസമായ ഇന്നലെ രാവിലെ 10.30ന് അവഭൃതസ്‌നാനഘോഷയാത്രയും .ഘോഷയാത്രക്ക് ശേഷം ആറാട്ട് പൂജ,യജ്ഞ സമർപ്പണം,മംഗള പൂജ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി അമൽ ,ക്ഷേത്രം ഭാരവാഹികളായ ഇ എം ശശി,പി ആർ വിനോദ്,പിഎൻ വിജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സപ്താഹ യജ്ഞം നടന്നു വന്നിരുന്നത്.