വൈക്കം : കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ 22 മുതൽ 24 വരെ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ നടത്തും. എല്ലാ ദിവസവും രാവിലെ 6 മുതൽ പുരാണപാരായണം. 22ന് രാവിലെ 5ന് പരിഹാരക്രിയകൾ ആരംഭം, ഗണപതിഹോമം, ഭഗവതിസേവ, സുദർശന ഹോമം, ആവാഹനം. 23ന് രാവിലെ 5 മുതൽ ഗണപതിഹോമം, തിലഹവനം, പ്രസാദശുദ്ധക്രിയകൾ. 24ന് രാവിലെ 5 മുതൽ ഗണപതിഹോമം തുടർന്ന് സായൂജ്യപൂജ, 7ന് ബിംബശുദ്ധി കലശാഭിഷേകം, 9ന് ബ്രഹ്മകലശാഭിഷേകം.