പാമ്പാടി: പാമ്പാടി ശിവദർശന മഹാദേവക്ഷേത്രത്തിലെ പുനപ്രതിഷ്‌ഠാ വാർഷികം ഇന്ന് വിവിധ ചടങ്ങുകളോടെ, ക്ഷേത്രം തന്ത്രി സജിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, അഞ്ചിനു നടതുറക്കൽ, നിർമ്മാല്യദർശനം, വിശേഷാൽ അഭിഷേകം, മലർ നിവേദ്യം. 5.30ന് ഗണപതിഹോമം, 6.30ന് ഉഷപൂജ. 7.30ന് ഭാഗവതപാരായണം. എട്ടിന് കലശപൂജ, കലശാഭിഷേകം. 11ന് ഉച്ചപൂജ, നട അടയ്‌ക്കൽ, 12.30ന് അന്നദാനം. വൈകിട്ട് അഞ്ചിന് നടതുറക്കൽ. 6.15ന് വിശേഷാൽ ദീപാരാധന. 7.30ന് അത്താഴപൂജ. രാത്രി എട്ടിന് നട അടയ്‌ക്കൽ. ശിവരാത്രി ദിനമായ 21ന് ക്ഷേത്രത്തിൽ ഇളനീർ തീർത്ഥാടനം നടക്കും. രാവിലെ എട്ടരയ്‌ക്ക് കാഞ്ഞിരക്കാട്ട് ഗുരുദേവക്ഷേത്രത്തിൽ ചേരുന്ന ഇളനീർ തീർത്ഥാടന സമ്മേളനം പാമ്പാടി ശിവദർശന ദേവസ്വം പ്രസിഡന്റ് അഡ്വ. പ്രകാശ് പാമ്പാടി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കാഞ്ഞിരക്കാട് ശാഖാ പ്രസിഡന്റ് വി.ഡി. ദാസമണി അദ്ധ്യക്ഷത വഹിക്കും. ദേവസ്വം വൈസ് പ്രസിഡന്റ് തങ്കപ്പൻ ശാന്തി ഭദ്രദീപം തെളിക്കും. പാമ്പാടി ശാഖാ പ്രസിഡന്റ് കെ.എൻ. ഷാജി മോൻ താലം ഏറ്റുവാങ്ങി കൈമാറും. ദേവസ്വം സെക്രട്ടറി കെ.എസ്. ശശി സ്വാഗതം പറയും. ഒമ്പതിന് തീർത്ഥാടനം പുറപ്പെടും. 11ന് ശിവദർശന ക്ഷേത്രത്തിൽ ഇളനീർ സഹസ്ര അഭിഷേകം. വൈകിട്ട് മൂന്നിന് ശിവപുരാണ പാരായണം. രാത്രി ഒന്നിന് ശിവരാത്രി പൂജ സമാപനം.