വൈക്കം : എസ്.എൻ.ഡി.പി യോഗം 792-ാം നമ്പർ വൈക്കപ്രയാർ ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗം 9ന് ഉച്ചക്ക് 2ന് വൈക്കപ്രയാർ എസ്.എൻ.ഡി.പി സ്കൂൾ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് വി.വി.തമ്പാൻ, വൈസ് പ്രസിഡന്റ് ടി.വി.പരമേശ്വരൻ, സെക്രട്ടറി എൻ.എം.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.