പാലാ : കെയർ ഹോംസ് പാലാ രൂപത വാർഷികവും പുരസ്‌കാര സമർപ്പണവും നാളെ അൽഫോൻസാ കോളേജിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അദ്ധ്യക്ഷനാവും. സന്യാസ സമർപ്പണത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച സ്‌പെഷ്യൽ സ്‌കൂളുകളെയും ചടങ്ങിൽ ആദരിക്കും. ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, നഗരസഭ കൗൺസിലർ മിനി പ്രിൻസ് എന്നിവർ സംസാരിക്കും. വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനാകും. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് നഗരസഭാ അദ്ധ്യക്ഷ മേരി ഡോമിനിക്ക് നൽകും. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ.റോയി വടക്കേൽ, വികാരി ജനറാൾ ഫാ. സെബാസ്റ്റൻ വേത്താനത്ത്, ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ്, മാഗി ജോസ് മേനാംപറമ്പിൽ എന്നിവർ സംസാരിക്കും.