പാലാ : സെന്റ് തോമസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷം 10 ന് നടക്കും. കോളേജിന് ഈ വർഷം നേട്ടങ്ങളുടെ മധുരമാണെന്ന് പ്രിൻസിപ്പൽ ഡോ.ജെയിംസ് ജോൺ മംഗലത്ത് പറഞ്ഞു. കഴിഞ്ഞ വർഷം ബിരുദ - ബിരുദാനന്തര ഗവേഷണതലങ്ങളിലും കലാകായിക മേഖലകളിലും മികച്ച വിജയം നേടി. യു.ജി.സി/ സി.എസ്.ഐ.ആർ ജെ.ആർ.എഫ്/ നെറ്റ് പരീക്ഷകളിൽ 82 പേർ വിജയിച്ചു. സർവകലാശാല തലത്തിൽ വിവിധ വിഷയങ്ങളിൽ 27 വിദ്യാർത്ഥികൾ ആദ്യ മൂന്നു റാങ്കുകൾ നേടി. ദേശീയ കായിക മത്സരത്തിലും സർവകലാശാല കലോത്സവത്തിലും വിദ്യാർത്ഥികൾ മികച്ച നേട്ടമുണ്ടാക്കി.
നാക്ക് അക്രിഡിറ്റേഷനിൽ എ ഗ്രേഡും യു.ജി.സി.യുടെ മികവിന്റെ കേന്ദ്രം എന്ന പദവിയും കോളേജിന് ലഭിച്ചു.
10 ന് വൈകിട്ട് 3 ന് നടക്കുന്ന മെറിറ്റ് ഡേയിൽ രൂപതാ മെത്രാൻ ജോസഫ് കല്ലറങ്ങാട് അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്‌സറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയാകും. ഡോ. ജെയിംസ് ജോൺ മംഗലത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ.സണ്ണി ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ അലർട്ട് ജെ.കളപ്പുരക്കൽ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രൊഫ. ടോമി തോമസ് എന്നിവർ പ്രസംഗിക്കും.
വ്യായാമത്തിന് ഒരു തുറന്നിടം
വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപക - അനദ്ധ്യാപകർക്കും പ്രയോജനപ്പെടും വിധം ഓപ്പൺ ജിംനേഷ്യം കോളേജിൽ തുടങ്ങി. അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. രൂപത സഹായമെത്രാനും കോളേജിന്റെ മാനേജരുമായ മാർ ജേക്കബ് മുരിക്കൻ വിദ്യാർത്ഥികൾക്കായി ഓപ്പൺ ജിം തുറന്നു കൊടുത്തു.