distpan

കോട്ടയം: പത്മശ്രീ പുരസ്‌കാരം നേടിയ നോക്കുവിദ്യ പാവകളി കലാകാരി മോനിപ്പള്ളി സ്വദേശി മൂഴിക്കൽ പങ്കജാക്ഷി അമ്മയ്‌ക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്തിൽ കൂടിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സക്കറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, മാഗി ജോസഫ്, മെമ്പർമാരായ കെ രാജേഷ്, പി. സുഗതൻ, അജിത്ത് മുതിരമല, അഡ്വ. കെ. കെ. രഞ്ജിത്ത്, ജയേഷ് മോഹൻ, മേരി സെബാസ്റ്റ്യൻ, ശശികല നായർ, ബെറ്റി റോയി, കലാ മങ്ങാട്ട്, അനിത രാജു, തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി മേരി ജോ നന്ദി പറഞ്ഞു.