വൈക്കം : ജനാധിപത്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് വൈകിട്ട് 5ന് പ്രതിക്ഷേധ റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും നടത്തും. ബോട്ടുജെട്ടി മൈതാനിയിൽ കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം വിനീതവിജയൻ ഉദ്ഘാടനം ചെയ്യും.