ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര ശാഖയുടെ ശ്രീഷണ്മുഖ വിലാസം (കോലേട്ടമ്പലം) ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 7നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം എം.എൻ. ഗോപാലൻ തന്ത്രി, ജീതിൻ ഗോപാൽ തന്ത്രി, ക്ഷേത്രം ശാന്തിമാരായ അനീഷ്, ജിലുക്കുട്ടൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് സലിംകുമാർ കൈപ്പുഴയുടെ മതപ്രഭാഷണവും കൊടിയേറ്റ് സദ്യയും. 9ന് രാവിലെ 9.30ന് ആയില്യ പൂജ. വൈകിട്ട് 7 മുതൽ മോഹിനിയാട്ടം, ഭരതനാട്യം, ക്ലാസിക്കൽ ഡാൻസ്, നാടോടിനൃത്തം, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറും. 10ന് വൈകിട്ട് ഭക്തിഗാനമേള. 11ന് ക്ഷേത്രച്ചടങ്ങുകൾ. വൈകിട്ട് 7ന് കെ.ആർ. മണി പാല അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. 8ന് ഭക്തിഗാനമേള. 12ന് വൈകിട്ട് 8ന് നാടകം. 13ന് ഉച്ചക്ക് 12ന് ഉത്സവബലി ദർശനം. രാത്രി 8ന് കനി പാട്ടുകൂട്ടം ചങ്ങനാശേരി അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും-'നേരറിവ്". 10ന് പള്ളിവേട്ട. 14 ന് വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട് വരവേല്പ്, തുടർന്ന് കൊടിയിറക്ക്, പഞ്ചവിംശതി, കലശാഭിഷേകം, മംഗളപൂജ. ഉത്സവനാളുകളിൽ ശ്രീജിത്ത് റ്റി എസ് വാര്യമുട്ടത്തിന്റെ മയൂരനൃത്തമുണ്ടാകും. പതിവ് പൂജകൾക്കു പുറമേ ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും മഹാഗണപതി ഹോമവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.പി. സദാനന്ദൻ കുന്നുംപുറത്ത്, സെക്രട്ടറി എം.വി. കുഞ്ഞുമോൻ മൂഴിമുഖം എന്നിവർ അറിയിച്ചു.