കോട്ടയം: പ്ലാസ്റ്റിക് മാലിന്യ മുക്ത കോട്ടയം നഗരം സെമിനാർ 9ന് വൈകിട്ട് 3.30ന് കോട്ടയം സി.എം.എസ് കോളേജ് സെമിനാർ ഹാളിൽ നടക്കും. ഡോ.ബി.എസ്.തിരുമേനി മുഖ്യപ്രഭാഷണം നടത്തും . ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യൂ പാറക്കൽ, പി. വിദ്യാധരൻ, സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയി സാം ഡാനിയേൽ പ്രൊ. പി.സി ജോൺ, ഡോ. ജോസഫ് പി വർഗീസ്, ഡോ.എൽഷേബാ മാത്യൂ എന്നിവർ പ്രസംഗിക്കും.