കോട്ടയം: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന പ്രചാരണം ശരിയല്ലെന്ന് കാത്തലിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ്, കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കേ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ക്രിസ്ത്യൻ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മുസ്ലീം യുവാക്കൾ വിവാഹം കഴിച്ച 2000 കേസുകൾ കത്തോലിക്ക സഭ കൗൺസിൽ സെന്ററിൽ ലഭിച്ചിരുന്നു .ഇതിൽ 42 കേസ് തീവ്രവാദസ്വഭാവമുള്ളവയായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമം ഉണ്ടായി. പലരും ഭയന്ന് കേസിൽ നിന്ന് പിൻമാറി. ക്രൈസ്തവ സഭകളെ മറ്റു സമുദായങ്ങളിൽ നിന്ന് അകറ്റി നിറുത്താനും ലൗ ജിഹാദ് ഇല്ലെന്ന് വരുത്തി തീർക്കാനുമുള്ള ഗൂഢശ്രമമാണ് ചില ശക്തികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും അവർ ആരോപിച്ചു.