ചങ്ങനാശേരി: അതിരൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്ന ആർച്ചു ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. സീറോമലങ്കര സഭാ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും. മാർത്തോമാസഭയുടെ അദ്ധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, മാർ മാത്യു അറയ്ക്കൽ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാർ തോമസ് തറയിൽ, ഉമ്മൻചാണ്ടി എം.എൽ.എ, സി.എഫ്. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.