ആർപ്പൂക്കര : അടുത്ത വാർഷിക പദ്ധതി ചർച്ച ചെയ്യുന്നതിനായി ചേർന്ന വയോജന ഗ്രാമസഭ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപാ ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന് സ്വന്തമായി പകൽവീട് സൗകര്യപ്രദമായ സ്ഥലത്ത് നിർമ്മിക്കണം, ഫിസിയോതെറാപ്പി, കൗൺസിലിംഗ് സൗകര്യമൊരുക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ഗ്രാമസഭ മുമ്പോട്ടുവച്ചു.