ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തും കോട്ടയം ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്‌കീമും മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് 8 ന് തൊമ്മൻകവല എൻ.എസ്.എസ് ഹാളിൽ സംഘടിപ്പിക്കും. വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് രാവിലെ 8 മുതൽ 1 വരെ നടത്തും.