ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയം ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗജരാജസ്വീകരണം. മൂന്നിന് കിഴക്കുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന ശ്രീവള്ളിയ്ക്ക് ഷണ്മുഖപ്രീയ ഗജറാണിപ്പട്ടം നൽകി ആദരിക്കും. കലാകാരനായ മഞ്ചേഷ് മോഹനെയും ആദരിക്കും. ആറിന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നു കാവടിഘോഷയാത്ര. തൃപ്പൂണിത്തുറക്കാവടി, തൃശ്ശൂർക്കാവടി,മണക്കാട് പൂക്കാവടി,പെരുമ്പാവൂർക്കാവടി തുടങ്ങിയവ അകമ്പടിയാകും. രാത്രി ഒൻപതിന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിൽ എത്തും. രാത്രി ഒമ്പതിന് വെടിക്കെട്ട് രാത്രി 11ന് തൃക്കണ്ണാപുരം ക്ഷേത്രത്തിൽ നിന്നു പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേയ്ക്ക് കാവടിവിളക്ക്. രാത്രി ഒന്നിന് അഗ്‌നിക്കാവടി. പടിഞ്ഞാറ്റുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 7.30ന് പടിഞ്ഞാറെനടയിൽ പമ്പമേളം. രാത്രി 12ന് കാവടിവിളക്ക് പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നു വിവിധ ക്ഷേത്രകലാരൂപങ്ങളുടെ അകമ്പടിയോടെ പനച്ചിക്കാവ് ദേവീക്ഷേത്രത്തിലെത്തിയശേഷം പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തും. വെളുപ്പിന് രണ്ടിന് അഗ്‌നിക്കാവടി. നാളെ കിഴക്കുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് കീഴ്ക്കുളങ്ങര മഹാദേവക്ഷേത്രത്തിൽ നിന്നു കുട്ടികളുടെ കാവടി. ഉച്ചകഴിഞ്ഞ് 2.30 മുതൽ പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രത്തിൽ നിന്നു കാവടിയാട്ടം. തുടർന്ന് പെരുന്നക്ഷേത്രാങ്കണത്തിൽ ഗജരാജസംഗമം കാവടി അഭിഷേകം. പടിഞ്ഞാറ്റുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് വാസുദേവപുരം ക്ഷേത്രത്തിൽ നിന്നു കുട്ടികളുടെ കാവടി. രാവിലെ 11ന് ആനയൂട്ട്. ഉച്ചക്ക് ഒന്നരയ്ക്ക് ബാഹുബലി റോഡ്‌ഷോ. 2.30ന് വാസുദേവപുരം, ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നു പെരുന്ന ക്ഷേത്രത്തിലേയ്ക്ക് കാവടിയാട്ടഘോഷയാത്ര. 4.30 ന് ഗജമേള. വൈകിട്ട് അഞ്ചിന് ചെണ്ടമേള മത്സരം, 5.30ന് കാവടി അഭിഷേകം. രാത്രി 7.30ന് സേവ. രാത്രി എട്ടിന് പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ക്ഷേത്രത്തിൽ ഹിഢുംബൻപൂജ.