എലിക്കുളം : പൈക ലയൺസ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതാനിവാരണ സമിതിയുടെയും സഹകരണത്തോടെ എലിക്കുളം പബ്ലിക് ലൈബ്രറി, 332-ാം നമ്പർ എൻ.എസ്.എസ് കരയോഗം എന്നിവ ചേർന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. 9 ന് രാവിലെ 8 മുതൽ 12 വരെ എലിക്കുളം എം.ജി.എം യു.പി.സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ലൈബ്രറി പ്രസിഡന്റ് കെ.ആർ.മന്മഥൻ അദ്ധ്യക്ഷത വഹിക്കും. കരയോഗം പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും.