പാലാ : എസ്.എൻ.ഡി.പി യോഗം 105ാം നമ്പർ കടപ്പൂര് ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഇന്ന് രാവിലെ 10 ന് കൊടിയേറുമെന്ന് ശാഖാ നേതാക്കളായ ഷാജി ദിവാകരൻ,അംബികാ സുകുമാരൻ, വി.കെ.തമ്പി, രാമചന്ദ്രൻ എന്നിവർ അറിയിച്ചു. രാവിലെ 6ന് ഗണപതി ഹോമം, ഗുരുപൂജ, 9ന് അഷ്ടപതിലയം, 10 ന് തന്ത്രി സനീഷ് വൈക്കം, മേൽശാന്തി രാജേഷ് വൈക്കം എന്നിവർ ചേർന്ന് കൊടിയേറ്റും. 10.30 ന് സ്വാമി ധർമ്മചൈതന്യയുടെ പ്രഭാഷണം.12.30ന് കാർഷിക പ്രദർശനവും സൗജന്യ പച്ചക്കറി വിത്ത് വിതരണവും അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 1ന് പ്രസാദമൂട്ട്' വൈകിട്ട് 6.30 ന് ദീപാരാധന, 7.15 ന് കുണ്ഡലിനിപ്പാട്ട് നൃത്താവിഷ്‌ക്കാരം, 7.30 ന് സംഗീത സദസ്.
നാളെ രാവിലെ 8 ന് ഗുരുദേവ ഭാഗവത പാരായണം, 10 ന് ഭാഗവത പാരായണം, വൈകിട്ട് 5 ന് ഗുരുദേവ സർവ്വൈശ്വര്യപൂജ, 6.30 ന് ദീപാരാധന. 7.30 ന് നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡുകൾ മോൻസ് ജോസഫ് എം.എൽ.എ വിതരണം ചെയ്യും. കെ.എസ്.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മീനച്ചിൽ യൂണിയൻ കമ്മിറ്റിയംഗം ഷാജി കടപ്പൂര് ആമുഖപ്രസംഗം നടത്തും. പ്രൊഫ.പി.വി.സുനിൽ കുമാർ, ലിജി സജി, വി.കെ.തമ്പി ,ഐശ്വര്യ ശ്രീ പ്രകാശ് എന്നിവർ പ്രസംഗിക്കും. 9 ന് നാടകം. 9 ന് രാവിലെ 8 ന് ഗുരുദേവ കൃതികളുടെ ആലാപനം, 10 ന് ഗുരുദേവ ഭാഗവത പാരായണം, 3.30 ന് ഘോഷയാത്ര, 6.30 ന് സംയുക്ത ഘോഷയാത്ര, 9 ന് ഘോഷയാത്ര ഗുരുമന്ദിരത്തിൽ എത്തിച്ചേരും. തുടർന്ന് വലിയ കാണിക്ക, പഞ്ചാരിമേളം, 9.45 ന് മഹാപ്രസാദമൂട്ട്, 10.15 ന് ഗാനമേള, ഫിഗർഷോ.