അടിമാലി: മൂന്നാർ മുതിരപ്പുഴയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മൂന്നാർ ഗുണ്ടുമല സ്വദേശി അൻപു പാണ്ടി(37)യുടെ മൃതദേഹം മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പുഴയിൽ പരിസരവാസികളായിരുന്നു ആദ്യം കണ്ടത്.ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആത്മഹത്യയാണ് അൻപുപാണ്ടിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇയാളെ ഒരാഴ്ച്ച മുമ്പ് കാണാതായിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇത് സംബന്ധിച്ച് ബന്ധുക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകിയിരുന്നുചില കടബാദ്ധ്യതകൾ മൂലം അൻപുപാണ്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആകെ അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇത് സംബന്ധിച്ച് അൻപുപാണ്ടി ഒരു കത്ത് എഴുതി ബന്ധുക്കൾക്ക് നൽകിയിരുന്നു.