ഏറ്റുമാനൂർ : കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറുകളും ബൈക്കും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കഞ്ഞിക്കുഴി ദേവലോകം താഴേക്കാട്ട് ജാക്‌സൺ (32), ഡോ.ഹൃദ്യ (29), അച്ചാമ്മ (60), കിടങ്ങൂർ കുമ്പുകാലായിൽ ലിസി കുരുവിള (50) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും, ബൈക്ക് യാത്രക്കാരൻ കാണക്കാരി തൈപ്പറമ്പിൽ ഷാജിയെ (49) മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കായിരുന്നു അപകടം. കാണക്കാരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ എതിർദിശയിൽ നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ എതിർ ദിശയിൽ നിന്ന് എത്തിയ ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാണക്കാരി ഭാഗത്തുനിന്നു വന്ന കാർ റോഡരികിൽ അറ്റകുറ്റപ്പണികൾക്കായി നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളിലേക്കാണ് വീണത്. കുറവിലങ്ങാട് പൊലീസ് കേസെടുത്തു.