കോട്ടയം: എം.സി റോഡിൽ മന്ദിരം കവലയിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാനും, ആപ്പേ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ തൊടുപുഴ സ്വദേശി അഷഫറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കുറിച്ചി മന്ദിരം കവലയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു പിക്കപ്പ് ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നും പിക്കപ്പ് ജീപ്പിനു നേരെ ബൈക്ക് യാത്രക്കാരൻ പാഞ്ഞെത്തി. ഇയാളെ രക്ഷിക്കുന്നതിനു വേണ്ടി വെട്ടിച്ചു മാറ്റിയപ്പോൾ പിക്കപ്പ് വാൻ ആപ്പേയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പും, ആപ്പേയും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്.