നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം 973 -ാം നമ്പർ നീണ്ടൂർ അരുണോദയം ശാഖ പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഗുരുദേവൻ ട്രസ്റ്റിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒൻപതിന് രാവിലെ പത്തിന് എസ്.എൻ.ഡി.പി ഹാളിൽ സച്ചിദാനന്ത സ്വാമി ധർമ്മ പ്രബോധനം നടത്തും. ശാഖാ പ്രസിഡന്റ് എം.പി പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഗുരുദേവ ട്രസ്റ്റിന്റെ ഡി.ഉദയഭാനു സ്വാഗതം പറയും. ഗുരുദേവ ട്രസ്റ്റ് സെക്രട്ടറി എ.എൻ സുരേഷ് നന്ദി പറയും. ഉച്ചയ്‌ക്ക് ഒന്നിന് പ്രസാദമൂട്ട് നടക്കും. രണ്ടിന് ഗുരുദേവ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം നടക്കും. ട്രസ്റ്റ് പ്രസിഡന്റ് ഡി.ഉദയഭാനു അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.എസ് രതീഷ്, സെക്രട്ടറി എ.എൻ സുരേഷ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്നു പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടക്കും.