അടിമാലി. അടിമാലി കുമളി ദേശീയ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇരുന്നുറേക്കർ പന്തളങ്ങാകുടി ജോസിനാ (45) ണ് പരിക്കേറ്റത്.ഇന്നലെ രാത്രി 8.30 ടെ ആണ് അപകടം. ആയിരമേക്കർ ഗവ. ജനത യുപി സ്‌കൂളിന് സമീപം ആണ് അപകടം. അടിമാലി ഭാഗത്തു നിന്ന് ആയിര മേക്കർ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനങ്ങൾ .മുൻപിൽ പോയ സ്‌കൂട്ടർ ഇടതു വശത്തേക്ക് തിരിക്കുന്നതിനിടെ പുറകെ വരികയായിരുന്ന കാർ ഇടിച്ചാണ് അപകടം .ഗുരുതരമായി പരുക്കേറ്റ ജോസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.