വൈക്കം: കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ജൂൺ 16 മുതൽ 26 വരെ നടത്തുന്ന അഷ്ടബന്ധ നവീകരണകലശത്തിന്റെയും പ്രശ്‌നപരിഹാര ക്രിയകളുടെയും നടത്തിപ്പിനുള്ള സംഘാടക സമിതിയും നിധിസമാഹരണവും എൻ. എസ്. എസ്. കരയോഗം മുൻ പ്രസിഡന്റ് തലയ്ക്കൽ വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ജി. വിജയകുമാർ, മാനേജർ വി. കെ. ശങ്കരനാരായണൻ നായർ., ട്രഷറർ ഇ. ഡി. ജയൻനായർ, ടി. എൻ. ഗോപിനാഥൻ നായർ, ചന്ദ്രശേഖരൻ നായർ വട്ടാനത്ത്, രാധാകൃഷ്ണൻ നായർ പുത്തൻതറ, മേൽശാന്തി ജഗദീഷ് പോറ്റി എന്നിവർ പങ്കെടുത്തു.