വൈക്കം: കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം പള്ളിവാളിൽ കാപ്പുകെട്ടി ഉത്സവം തുടങ്ങുന്ന ആചാരത്തോടെ തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര മഹോത്സവം തുടങ്ങി. 35 വർഷമായി മുടങ്ങിയിരുന്ന ആചാരമാണ് ഈ വർഷം മുതൽ പുനരാരംഭിക്കുന്നത്. ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്രി സുകേശൻ നമ്പൂതിരിയാണ് ക്ഷേത്രത്തിനു മുന്നിൽ നമസ്‌കാര മണ്ഡപത്തിൽ പള്ളിവാളിൽ കാപ്പ് കെട്ടി പൂജ നടത്തിയത്. മേൽശാന്തി ടി. എൻ. രാധാകൃഷ്ണൻ സഹകാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് പി. ആർ. സുനിൽകുമാർ, മാനേജർ എൻ. കെ. ലാലപ്പൻ, സെക്രട്ടറി പി. എസ്. ചന്ദ്രൻ, ട്രഷറർ ആർ. ശൂലപാണി, എ. എ. അഭിലാഷ്, കെ. വി. സാബു, സി. എൻ. വത്സാംഗിതൻ, ബി. അശോകൻ, കെ. സി. പ്രതീപ് കുമാർ എന്നിവർ നേതൃത്വം നൽകി.