നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം അരുണോദയം ശാഖയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 10 ന് ശ്രീനാരായണശാരദാക്ഷേത്രം ആഡിറ്റോറിയത്തിൽ ഗുരുദേവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമി സച്ചിദാനന്ദയുടെ ശ്രീനാരായണ ധർമ്മ പ്രബോധനം നടത്തും. സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം.പി. പ്രകാശ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എ.ഡി. ഷാജി വൈസ് പ്രസിഡന്റ് വി.ടി. സുനിൽ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ സന്തോഷ്, വനിതാ സംഘം പ്രസിഡന്റ് ഉഷാഭാസ്‌കരൻ ഗുരുദവേൻ ട്രസ്റ്റ് പ്രസിഡന്റ് ഡി. ഉദയഭാനു, സെക്രട്ടറി എ.എൻ. സുരേഷ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്.