ഈരാറ്റുപേട്ട : കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2 ന് ആന്റോ ആന്റണി എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി.എം. സിറാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം. പുതിയ ഐ.പി ബ്ലോക്ക് തുറക്കുന്നതോടെ 60 ൽപ്പരം രോഗികൾക്ക് കിടത്തി ചികിത്സാ സൗകര്യം ലഭ്യമാകും.