ചേർപ്പുങ്കൽ : പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, ശിവരാത്രി ഉത്സവം എന്നിവ നാളെ മുതൽ 21 വരെ നടക്കും. നീലംപേരൂർ പുരുഷോത്തമനാണ് യജ്ഞ ആചാര്യൻ. 9 ന് വൈകിട്ട് 4 ന് ചിറപറയാർ ശിവക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിച്ച് കുമ്മണ്ണൂർ, ചെമ്പിളാവ്, ചേർപ്പുങ്കൽ വഴി ക്ഷേത്രത്തിൽ എത്തും. വൈകിട്ട് 6.30 ന് മേൽശാന്തി മുരളീധരൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. 7 ന് ആചാര്യവരണം. എല്ലാ ദിവസവും ഭാഗവത പാരായണം, പ്രഭാഷണം, സഹസ്ര നാമ ജപം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. 12 ന് ഉച്ചയ്ക്ക് 12 ന് ഉണ്ണിയൂട്ട്, 13 ന് വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 14 ന് വൈകിട്ട് 5.30 ന് സർവൈശ്വര്യ പൂജ, 16 ന് രാവിലെ 11.30ന് അവഭൃഥമംഗല സ്‌നാന ഘോഷയാത്ര. 17 ന് രാവിലെ 8 ന് പുല്ലപ്പള്ളി ശിവപാർവതി മാതൃസമിതിയുടെ നാരായണീയ പാരായണം, 18 ന് പുല്ലപ്പള്ളി എൻ.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിര, 19 ന് ആണ്ടൂർ അഞ്ചക്കുളം ഭജൻസിന്റെ നാമസങ്കീർത്തന ജപലഹരി. 20 ന് തെക്കുംമുറി ചകിണി കുന്നുംപുറത്ത് സമൂഹ പറ, താലപ്പൊലി, തെയ്യം. 21 ന് ശിവരാത്രി നാൾ രാവിലെ 7.30 ന് പറയെടുപ്പ്, 9 ന് കാവടി ഘോഷയാത്ര, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ഭസ്മക്കാവടി ഘോഷയാത്ര, 7.30 ന് കാവടി അഭിഷേകം, വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക, 11 ന് ശിവരാത്രി പൂജ.