പാലാ : ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന പ്രക്ഷോഭജാഥയ്ക്ക് ഗംഭീര വരവേൽപ്പ്. പൈക മുതൽ പാലാ വരെ വഴിയോരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ജാഥ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. പി.എ.സലിം,എ.കെ ചന്ദ്രമോഹൻ, സി.ടി.രാജൻ, ജോയി സ്‌കറിയ, ജോഷി.കെ.ആന്റണി, സന്തോഷ് കുര്യത്ത്, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ബിജോയി അബ്രാഹം, സിബി പുറ്റനാനി, ഹരിദാസ് അടമത്ര, ജോബി അഗസ്റ്റ്യൻ, തോമസ് പഴേപറമ്പിൽ, രാജൻ കൊല്ലംപറമ്പിൽ, ഷോജി ഗോപി, ബിബിൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.