cctv

വൈക്കം : വെച്ചൂർ ഇടയാഴം എൻ. എസ്. എസ്. കരയോഗത്തിന്റെ കീഴിലുള്ള പൂങ്കാവ് ദേവീക്ഷേത്രത്തിൽ സ്ഥാപിച്ച സി. സി. ടി. വി. യുടെ സ്വിച്ച് ഓൺ കർമ്മം പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ. രാജേഷ് നിർവഹിച്ചു.
രണ്ട് പ്രാവശ്യം ക്ഷേത്രത്തിൽ കവർച്ചയുണ്ടായ സാഹചര്യത്തിലാണ് എട്ട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്യാമറ സ്ഥാപിച്ചത്. കരയോഗം പ്രസിഡന്റ് ജഗദീഷ് തേവലപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി രാമചന്ദ്രൻ ആര്യാട്ട്, വെച്ചൂർ കെ. വേലായുധൻ നായർ, രാജശേഖരൻ നായർ, രാധാകൃഷ്ണൻ നായർ, അമൽ വിജയ്, എം. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.