പാലാ : ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ ഇന്ന് പകൽപ്പൂരം. നാടിന്റെ നാനാ ദിക്കുകളിൽ നിന്നായി പകൽപ്പൂരത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തരെത്തും. ആറാട്ടുത്സവം കൂടിയായ ഇന്ന് രാവിലെ 5 ന് ഗണപതി ഹോമം. ഗുരുപൂജ, ശിവപൂജ, 9 ന് പ്രഭാഷണം, 11 ന് ചാക്യാർകൂത്ത്. 12 മുതൽ കാവടി വരവ്, പകൽപ്പൂരം, കാവടി അഭിഷേകം, മൂന്നാം തോട്, ഇടമറ്റം, മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള കാവടി ഘോഷയാത്രകൾ 11 മുതൽ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കും. 12.30 മുതൽ മഹാപ്രസാദമൂട്ട്, 3ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്. വൈകിട്ട് 5 ന് ആറാട്ടുകടവിൽ എതിരേൽപ്പ്,ഭജനാമൃതം, തുടർന്ന് വിലങ്ങുപാറക്കടവിൽ ആറാട്ട്, ആറാട്ട് സദ്യ, ദേശ താലപ്പൊലി, ആറാട്ട് ഘോഷയാത്ര, ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര കവാടത്തിലും, ഇടപ്പാടി വഴനേക്കാവ് ജംഗ്ഷനിലും ആറാട്ടെതിരേൽപ്പ്, ഇറക്കി പൂജ, ദീപാരാധന, 6ന് ഭരണങ്ങാനം ടൗണിൽ ആറാട്ടെതിരേൽപ്പ്, പാണ്ടിമേളം, പ്രാർത്ഥനാ മഞ്ജരി, 9ന് തിരുവരങ്ങിൽ നൃത്തവിസ്മയം, ആറാട്ട് വരവ് ,ആറാട്ട് വിളക്ക്, വലിയ കാണിക്ക, പറയെടുപ്പ് , കലശം, മംഗളാരതി.