buliding

അടിമാല: ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവർ ഇവിടെ സദാ സമയവുമുണ്ട്, തങ്ങൾൾ തങ്ങുന്ന കെട്ടിടം തകർന്ന് വീഴാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ഇപ്പോൾ ഇവർ പ്രധാനമായും ചെയ്യുന്നത്. .കല്ലാർകുട്ടി ഡാമിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഒറ്റമുറി കെട്ടിടമാണ് കാലപ്പഴക്കത്താൽ തകർച്ചയിലായത്. അര നൂറ്റാണ്ട് മുമ്പ് ഡാം നിർമ്മിച്ച കാലഘട്ടങ്ങളിൽ പണിത ഈ കെട്ടിടത്തിന്റെ ഉൾവശം തകർച്ചയുടെ വക്കിലായിരുന്നു. 2017 ലെ മണ്ണിടിച്ചിലും 2018 ലെ പ്രളയത്തിലുമായി . ഈ കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറി തറക്ക് വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട് .ചോർച്ച കാരണം ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയാണ് മഴ നനയാതെ സുരക്ഷാ ജീവനക്കാർ കഴിയുന്നത് .ഡാമിന്റെ വാട്ടർ ലെവൽ കൺട്രോൾ ചെയ്യുവാനുള്ള കൺട്രോൾ പാനലും ജനറേറ്റർ നിയന്ത്രണ സംവിധാനങ്ങളും ഈ കെട്ടിടത്തിലാണ് . രണ്ട് സുരക്ഷാ ജീവനക്കാർ വീതം ഷിഫ്റ്റായി മുഴുവൻ സമയവും ഇവിടെയുണ്ട്. കൂടുതൽ സുരക്ഷി വേണ്ട കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ അധികൃതർ ഗൗരവമായി എടുത്തിട്ടില്ല. ഈ കെട്ടിടം തകർന്നാൽ ഡാമിന്റെ വാട്ടർ ലെവൽ കൺട്രോൾ ചെയ്യുവാനുള്ള വൈദ്യുതി എത്തിക്കുന്ന കൺട്രോൾ പാനൽ തകരുകയും ഡാം ഓവർ ഫ്ളോക്ക് കാരമാവുകയും ചെയ്യും. ഇത് ഡാമിന്റെ ബലക്ഷയത്തിന് വരെ ഇടയാക്കും.

മൂന്നു വർഷങ്ങൾക്കു മുമ്പേ തന്നെ ഈ കെട്ടിടത്തിന്റെ അപകട അവസ്ഥ വകുപ്പിലെ മേലുദ്യോഗസ്ഥന്മാരു ബോധ്യപ്പെട്ടിട്ടുള്ളതാണ്.ഇലക്ട്രിസിറ്റി ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥന്മാർ എല്ലാം ഇതുവഴിയാണ് മിക്കവാറും സഞ്ചരിക്കുന്നത് . എങ്കിലും സജീവ ശ്രദ്ധ ഉണ്ടായില്ല.
ഡാമിന്റെ മറുകരയിൽ സുരക്ഷാ ഉദ്യാഗസ്ഥർക്കുൾപ്പടെ ജോലിചെയ്യാനായി കെട്ടിട നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാൽ അത് പാതിവഴിയിലെത്തിയപ്പോൾ നിലയ്ക്കുകയായിരുന്നു.വർഷങ്ങളായി മെല്ലെ നീങ്ങി പിന്നെ നിലച്ച കെട്ടിടത്തിന്റെ പൂർത്തീകരണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.