ചങ്ങനാശേരി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 17 ന് താലൂക്ക് ഓഫീസിൽ നടക്കും. റേഷൻ കാർഡ് സംബന്ധമായ പരാതികൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള അപേക്ഷകൾ, ലൈഫ് പദ്ധതി സംബന്ധിച്ച അപേക്ഷകൾ, കോടതി മുഖേനയുള്ള പരിഹാരം എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും അദാലത്തിൽ പരിഗണിക്കും. അപേക്ഷകൾ 12 ന് മുമ്പ് വില്ലേജാഫീസുകൾ, താലൂക്കോഫീസ്, റവന്യൂ ഡിവിഷൻ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.