ഇളങ്ങുളം : രംഗശ്രീ കഥകളി ക്ലബിന്റെ 26-ാമത് പകലരങ്ങ് നാളെ നടക്കും. ഇളങ്ങുളം ധർമശാസ്താക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2.30 ന് ദേവസ്വം സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് നളചരിതം നാലാം ദിവസം കഥകളി അരങ്ങേറുന്നത്. ക്ലബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നിർവഹിക്കും. ആർ.എൽ.വി രാധാകൃഷ്ണൻ(ദമയന്തി), കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (കേശിനി), പീശപ്പള്ളി രാജീവൻ(ബാഹുകൻ) എന്നിവരാണ് അരങ്ങിൽ. കോട്ടയ്ക്കൽ മധു, കലാമണ്ഡലം സുനീഷ്, കലാമണ്ഡലം യശ്വന്ത്, കലാമണ്ഡലം വേണുമോഹൻ, കലാനിലയം ഓമനക്കുട്ടൻ, കലാരംഗം ആനിക്കാട് കണ്ണൻ എന്നിവരാണ് പിന്നണിയിൽ. കുടമാളൂർ കഥകളി പഠനകളരിയാണ് രംഗസജ്ജീകരണം.