കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ രണ്ടാം ശനിയാഴ്ചകളിൽ നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ധർമ്മ പ്രബോധനവും ധ്യാനവും ഇന്ന് നടക്കും. സ്വാമി ശിവബോധാനന്ദ മുഖ്യകാർമ്മികത്വം വഹിക്കുന്ന ചടങ്ങുകൾ രാവിലെ 9.30ന് ആരംഭിക്കും. ജപം, ധ്യാനം, മഹാഗുരുപൂജ എന്നീ ചടങ്ങുകൾക്കു ശേഷം ഗുരുപൂജാപ്രസാദ വിതരണവുമുണ്ട്.
എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ആർ.രാജീവ്, കൗൺസിലർമാരായ എ.ബി പ്രസാദ് കുമാർ, സജീഷ്മണലേൽ എന്നിവർ അറിയിച്ചു.