തൃക്കൊടിത്താനം : തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഇളനീർ ഘോഷയാത്ര ഇന്ന് നടക്കും. എസ്.എൻ.ഡി.പി യോഗം തൃക്കൊടിത്താനം 59 ,1348, 1349 ശാഖകളിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.മേൽശാന്തി മേനാശ്ശേരി ശ്യാം ശാന്തിയുടെ കാർമികത്വത്തിൽ കലശാഭിഷേകവും ഇളനീർ അഭിഷേകവും നടക്കും. രാവിലെ 11.30 ന് ക്ഷേത്രത്തിൽ വിശേഷാൽ പൊതുയോഗവുമുണ്ട്.