കാഞ്ഞിരപ്പള്ളി : ബി.ഡി.ജെ.എസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി മനു പള്ളിക്കത്തോട് തുടരും. ജില്ലാ കമ്മിറ്റി അംഗമായി പി.ജി ബാബു തമ്പലക്കാട്, വൈസ് പ്രസിഡന്റുമാരായി എം.വി ശ്രീകാന്ത് കാഞ്ഞിരപ്പള്ളി, അജി കെ. എസ് പൊൻകുന്നം , ഇ.കെ ഷാജി കറുകച്ചാൽ, പി.വി വിനോദ് അരുവിക്കുഴി ജനറൽ സെക്രട്ടറിയായി അനൂപ് രാജു കാഞ്ഞിരപ്പള്ളി, സെക്രട്ടറിമാരായി ജയകുമാർ ടി ആനിക്കാട്, ഗീതമ്മ ബാബു മണിമല, കെ.ജി സുരേന്ദ്രൻ ചിറക്കടവ്, ജോയിന്റ് സെക്രട്ടറിമാരായി രാജു കുമ്പുക്കൽ തെക്കേത്തുകവല, പി.എസ് ബാബു ,ജയകുമാർ ടി.എസ്, ട്രഷററായി വിജയൻ കോവൂർ കങ്ങഴ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിമാരായ അനിൽകുമാർ , രാജു കാലായിൽ , ഷാജി ശ്രീ ശിവം എന്നിവർ പ്രസംഗിച്ചു. അനൂപ് കാഞ്ഞിരപ്പള്ളി നന്ദി പറഞ്ഞു.