ചിറക്കടവ് : മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി സി.കെ.വിക്രമൻ നമ്പൂതിരി സഹകാർമികനായി. ശ്രീശങ്കരനാരായണ വാദ്യകലാസമിതിയിൽ അഭ്യസിച്ചവരുടെ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. കൊടിക്കീഴിലെ കെടാവിളക്ക് ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ സി.പി.സതീഷ്‌കുമാർ തെളിച്ചു. നേരത്തെ വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്നെത്തിയ കൊടിക്കൂറ ശോഭായാത്രയ്ക്ക് ദേവസ്വം ഭാരവാഹികളും ചേർന്ന് വരവേൽപ്പ് നൽകി. കുടുംബപ്രതിനിധി സി.കെ.മോഹൻകുമാർ കൊടിക്കൂറ സമർപ്പണം നടത്തി.