kavadi-jpg

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് തൈപ്പൂയം ആഘോഷിക്കും.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പാൽ കാവടി, പഞ്ചാമൃത കാവടി, ഭസ്മ കാവടി തുടങ്ങിയവയാണ് ഉദയനാപുരം ക്ഷേത്രത്തിൽ തൈപ്പൂയത്തിന് അഭിഷേകം നടത്തുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന രണ്ടു പാൽ കാവടികളാണ് ഉദയനാപുരത്തപ്പന് ആദ്യ അഭിഷേകം ചെയ്യുക. വൈക്കം ക്ഷേത്രത്തിൽ നിന്നും രാവിലെ 5 ന് മുദ്ര നിറച്ച് പാൽകാവടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. മഹാാദേവ ക്ഷേത്രത്തിൽ നിന്നും ഉദയനാപുരത്തേക്ക് നടത്തുന്ന പാൽ കാവടിയുടെ ഭാഗമായി ദേവസ്വം കൊട്ടാരത്തിൽ ആഴാട് ചെറിയ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഹിഡുംബ പൂജ നടത്തി.
വൈക്കം ബ്രാഹ്മണ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചാമൃത കാവടി വൈക്കം സമൂഹത്തിൽ നിന്നും രാവിലെ 6.30 ന് സമൂഹം വാദ്ധ്യാർ നാരായണ വാദ്ധ്യാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകൾക്ക് ശേഷം വാദ്യമേളങ്ങളോടെ പുറപെട്ട് വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തി 8 ന് ഉദയനാപുരം ക്ഷേത്രത്തിൽ അഭിഷേകം നടത്തും. അഖില കേരള വിശ്വകർമ്മ സഭ ഉദയനാപുരം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പാൽ കാവടി വിശ്വകർമ്മ ശാഖ മന്ദിരത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കും. 10 ന് ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തു. ഇരുമ്പുഴിക്കര വേൽമുരുക കാവടി സമാജത്തിന്റെ പാൽ കാവടി ഇരുമ്പുഴിക്കര എൽ പി. സ്‌കൂളിൽ നിന്നും രാവിലെ 8.30 ന് പുറപ്പെട്ട് 10ന് ക്ഷേത്രത്തിലെത്തും.
ഇരുമ്പുഴിക്കര ദേവി ക്ഷേത്രത്തിൽ നിന്നും ബ്രാഹ്മണ സമുദായത്തിന്റെ പഞ്ചാമൃതക്കാവടി 10.30 തുടങ്ങി ഒരു മണിക്ക് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. ഉദയനാപുരം വടക്കേമുറി എൻ എസ് എസ് വനിത സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാൽകാവടി രാവിലെ 9 ന് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപെട്ട് 10ന് ഉദയനാപുരം ക്ഷേത്രത്തിൽ പ്രവേശിക്കും.
ചെത്തിയിൽ കാവ് കാവടി സമാജത്തിന്റെ പാൽ കാവടി രാവിലെ 9 ന് പിതൃകുന്നം ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 10ന് ക്ഷേത്രത്തിലെത്തിച്ചേരും. വൈക്കം ഷൺമുഖ വിലാസം കാവടി സമാജത്തിന്റെ 79ാമത് ഭസ്മക്കാവടി വൈകിട്ട് 4ന് വൈക്കം പടിഞ്ഞാറെ നടയിലെ ഭാരത് കോളേജിൽ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രത്തിലെത്തി ദർശനം നടത്തി രാത്രി 9 ന് ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. തെങ്കാശി എം. ഇശൈവാണന്റ നെയ്യാണ്ടി മേളവും ഗജവീരനും അകമ്പടിയാകും.
ഉദയനാപുരം കാവടി സമാജത്തിന്റെ 40 മത് ഭസ്മക്കാവടി വൈക്കം ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുക. 2.45 ന് പുറപ്പെട്ട് രാത്രി രാത്രി 9 ന് ഉദയനാപുരത്തു എത്തി അഭിഷകം നടത്തും നാനാാടം ശ്രീമുരുകൻ കാവടി സമാജത്തിന്റെ ഭസ്മക്കാവടി വൈകിട്ട് 7.45 ന് ആതുരാശ്രമം സ്‌കൂളിൽ നിന്നും ആരംഭിച്ച് 9ന് ക്ഷേത്രത്തിലെത്തും. നില കാവടിയും വാദ്യമേളവും അകമ്പടിയാകും.