വൈക്കം: ശ്രീ മഹാദേവ കോളേജ് യൂണിയൻ നടത്തിയ കോളേജ് ഫെസ്റ്റ് അഗ്‌നിയോടനുബന്ധിച്ച് ഇന്റർ കോളേജിയേറ്റ് ത്രീസ് ഫുൾ ബോൾ മത്സരം സംഘടിപ്പിച്ചു. പതിനഞ്ച് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പാലാ ട്രോണിക്‌സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഡസ്ട്രീയൽ ട്രെയനിംഗ് ശ്രീ മഹാദേവ ട്രോഫി കരസ്ഥമാക്കി . കുറവിലങ്ങാട് ദേവമാതാ കോളേജ് റണ്ണറപ്പായി ജന്റിൽമാൻ ട്രോഫിക്ക് അർഹരായി.
കോളേജ് ഫെസ്റ്റിന്റെ ഉദ്ഘാടനം മാനേജിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ എസ് മേനോൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. സെറ്റിന പി പൊന്നപ്പൻ മുഖ്യ പ്രഭാഷണം നടത്തി. മാനേജർ മായ ബി സന്ദേശം നൽകി . യൂണിയൻ ചെയർമാൻ സൗരഭ് സത്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പ്രസാദ് , ഷിബിന മനോജ് , അക്ഷയ് രാജ് , ആര്യ എസ് നായർ , പി കെ നിധിയ ,ബിച്ചു , ശോണിമ , മാനിഷ ലത്തീഫ്, കെ കെ ബേബി എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് വിതരണം ചെയ്തു.