തലയോലപ്പറമ്പ് : എസ്.എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ പതിനാറാമത് ബാച്ച് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം സെക്രട്ടറി സുലഭ സജീവ് ഭദ്റദീപ പ്രകാശനം നടത്തി. 'ശ്രീനാരായണ ഗുരുദേവന്റെ ദാമ്പത്യ സങ്കല്പം' എന്ന വിഷയത്തിൽ ബിജു പുളിക്കനേഴത്ത് പ്രഭാഷണം നടത്തി. കെ.എസ് അജീഷ് കുമാർ, യു.എസ് പ്രസന്നൻ, മഞ്ജു സജി, ബിനു വെളിയനാട്, അച്ചു ഗോപി, വിനോദ് കൈപ്പട്ടൂർ, വി.കെ രഘുവരൻ, ശ്രീകല, അല്ലിവാസു, ഗിരിജാ കമൽ, കുമാരി മോഹൻ, പൊന്നമ്മ മോഹൻ, അമ്പിളി സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.