തിരുവഞ്ചൂർ : ശ്രീചമയംകര ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന അശ്വതി മഹോത്സവം 20 മുതൽ 28 വരെ നടക്കും. 20 ന് ദേവപ്രശ്ന പരിഹാര ക്രിയകൾ. 21 ന് രാവിലെ 9.15നും 9.45 നും മദ്ധ്യേ വലിയ ബലിക്കൽ പ്രതിഷ്ഠ, വാഹന ബിംബ പ്രതിഷ്ഠ, പരിവാര പ്രതിഷ്ഠ, തത്വൽ കലശാഭിഷേകം. 22 ന് രാവിലെ 6.45 ന് ഭഗവത സപ്താഹ യജ്ഞാരംഭം. 11.10 നും 11.35 നും മദ്ധ്യേ കൊടിമരം മുറിക്കൽ. 12 ന് കലശ പ്രദക്ഷിണം. 1 ന് അന്നദാനം. വൈകിട്ട് 7.05 നും 7.35 നും മദ്ധ്യേ കെ.കെ.കുമാരൻ തന്ത്രിയുടേയും പള്ളം അനീഷ് നാരായണൻ ശാന്തിയുടേയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.
കൊടിക്കീഴിൽപറ, വലിയകാണിക്ക. രാത്രി 8 ന് അത്താഴപൂജ. 23 ന് പ്രസിദ്ധമായ ചമയംകര പൊങ്കാല. 9.30 ന് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും. ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ബലിക്കൽപ്പുര സമർപ്പണം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ നിർവഹിക്കും. വാർഡ് മെമ്പർ നിസാ കുഞ്ഞുമോൻ, ദേവസ്വം സെക്രട്ടറി ഷാജൻ ചമയംകര, സാംബശിവൻ ചമയംകര എന്നിവർ സംസാരിക്കും.
10.30ന് രാധാകൃഷ്ണൻ നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. 12 ന് ദ്രവ്യകലശാഭിഷേകം. തുടർന്ന് പൊങ്കാല നിവേദ്യം. ഉച്ചയ്ക്ക് 1ന് അന്നദാനം. 24 മുതൽ 26 വരെ പതിവ് ചടങ്ങുകൾ. 27ന് പള്ളിവേട്ട. രാത്രി 10 ന് ശ്രീഭൂത ബലി, തുടർന്ന് പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട്, പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ് മുള എഴുന്നള്ളിക്കൽ, പള്ളിനിദ്ര. 28ന് ആറാട്ട്. രാവിലെ 10ന് ഭജന, 12.30ന് സംഗീത സദസ്,12.30ന് മഹാ അശ്വതി പൂജ, തുടർന്ന് കുമാരൻ തന്ത്രിയുടെ പ്രഭാഷണം. 1ന് ആറാട്ട് സദ്യ. ഉച്ചയ്ക്ക് 3ന് നീറിക്കാട് പഴുമാലി കടവിലേയ്ക്ക് ആറാട്ട് പുറപ്പാട്. രാത്രി 7നും 7.30നും മദ്ധ്യേ ആറാട്ട്. തുടർന്ന് ദീപാരാധന. ആറാട്ട് തിരികെ എഴുന്നള്ളിപ്പ്. ആറ്ട്ട വരവും വെടിക്കെട്ടും. കൊടിയിറക്ക്. 10.30ന് നാടകം.