പാമ്പാടി : എസ്.എൻ.ഡി.പി യോഗം 265 -ാം നമ്പർ പാമ്പാടി ശാഖയുടെ നവതി ആഘോഷങ്ങൾ ഇന്ന് രാവിലെ 10 ന് ശിവദർശന ക്ഷേത്രം ഓഡിറ്റോറിയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി സക്കറിയ മുൻകാല ഭാരവാഹികളെയും, 50 വർഷം പൂർത്തിയാക്കിയ ദമ്പതിമാരെയും ആദരിക്കും. ശാഖ സെക്രട്ടറി സ്ഥാനത്ത് 25 വർഷം സേവനം അനുഷ്ഠിച്ച കെ.എൻ ഷാജിമോൻ, 12 വർഷം പ്രസിഡന്റായി സേവനം അനുഷ്ഠിച്ച പി.എൻ ദേവരാജൻ എന്നിവരെ ആദരിക്കും. പാമ്പാടി സർവീസ് സഹകരണ ബാങ്ക് മെമ്പറായി തിരഞ്ഞെടുത്ത യൂണിയൻ കമ്മറ്റി അംഗം പി.ഹരികുമാർ, ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത ഐശ്വര്യ റെജികുട്ടൻ, നന്ദിത ഷാജി എന്നിവരെ പാമ്പാടി ശിവദർശന ക്ഷേത്രം പ്രസിഡന്റ് അഡ്വ.പ്രകാശ് പാമ്പാടി അദരിക്കും. യോഗം ബോർഡ് അംഗം അഡ്വ. ശാന്താറാം റോയ് തോളൂർ നവതി സന്ദേശം നൽകും. ശാഖാ സെക്രട്ടറി കെ.എൻ.രാജൻ സ്വാഗതവും , യൂണിയൻ കമ്മിറ്റി അംഗം പി.ഹരികുമാർ നന്ദിയും പറയും.