കോട്ടയം : സംസ്ഥാന ബഡ്ജറ്റിൽ കോട്ടയത്തെ അവഗണിച്ചെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. ടൂറിസം കേന്ദ്രമായ കുമരകത്തെ വിസ്മരിച്ചു. കുമരകത്തിന് ഒരു പാക്കേജും അനുവദിക്കാത്തത് ഈ മേഖലയേ വലിയ തോതിൽ പിന്നോട്ടടിക്കും. ചില മന്ത്രിമാരുടെ തട്ടകങ്ങൾക്ക് മാത്രം പ്രത്യേക പദ്ധതികൾ അനുവദിച്ചതും ലോകോത്തര ടൂറിസം മേഖലയായ കുമരകത്തെ പാടെ ഉപേക്ഷിച്ചതും തെറ്റായിപ്പോയി. പാലാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നേരിട്ട് പാലായിലെ ജനങ്ങളോട് പറഞ്ഞത് ഇടതുസ്ഥനാർഥി ജയിച്ചാൽ റബർ അധിഷ്ഠിത വ്യവസായ സംരംഭം പാലായിൽ തുടങ്ങുമെന്നാണ്. എന്നാൽ റബർ കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് തോമസ് ഐസക്ക് സ്വീകരിച്ചത്. കോട്ടയത്തെ ഗ്രാമീണ റോഡുകളേയും കുടിവെള്ള പദ്ധതികളേയും അവഗണിച്ചു. വെളളപ്പൊക്ക ഭീഷണി നേരിടാൻ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.