പൂഞ്ഞാർ : എസ്.എൻ.ഡി.പി.യോഗം 108- ാം നമ്പർ പൂഞ്ഞാർ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചുറ്റമ്പലം ശിലാസ്ഥാപനം ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നിർവഹിച്ചു. പൊതുസമ്മേളനം യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ. ഉല്ലാസ്, സെക്രട്ടറി വി.എസ്. വിനു, വൈസ്.പ്രസിഡന്റ് വി. ഹരിദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ മോഹനൻ, ടി.എസ്. സ്‌നേഹാധനൻ, മോഹനൻ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.