പാലാ: കേരളത്തിന്റെ അഭിമാനബോധത്തിന് സാഹിത്യത്തിലൂടെ ഉണർവ് നൽകിയ മഹതിയാണ് ലളിതാംബിക അന്തർജനമെന്ന് പാലാ സഹൃദയ സമിതി സമ്മേളനം അഭിപ്രായപ്പെട്ടു. അന്തർജനത്തിന്റെ 33-ാം ചരമവാർഷികത്തോടനുബന്ധിച്ച് പാലായിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സുകുമാരൻ പെരുമ്പ്രായിൽ അനുസ്മരണ പ്രഭാഷണം നടത്തി. സഹൃദയ സമിതി പ്രസിഡന്റ് രവി പാലായുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. ജയകൃഷ്ണൻ വെട്ടൂർ, രാജപ്പൻ പൂഞ്ഞാർ, ലളിതാംബിക അന്തർജ്ജനത്തിന്റെ മകൻ എൻ. രാജേന്ദ്രൻ, ചാക്കോ. സി. പൊരിയത്ത്, ശ്യാമള അനിൽകുമാർ, മോൺസി ജോസ്, ആർ.കെ. വള്ളിച്ചിറ, കെ.ആർ. ബാലകൃഷ്ണൻ ജോണിക്കുട്ടി, ചാക്കോ, സി.ആർ. സോമൻ, മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ കഥയരങ്ങ് ജോസ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.