കോ​ട്ട​യം​:​ ​ടി.​കെ.​ ​മാ​ധ​വ​ൻ​ ​സ്‌​മാ​ര​ക​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​അ​ഖി​ല​ ​കേ​ര​ള​ ​പ്ര​സം​ഗ​ ​മ​ത്സ​രം​ 16​ന് ​ര​ണ്ടു​ ​മു​ത​ൽ​ ​തി​രു​വാ​ർ​പ്പി​ൽ​ ​ന​ട​ക്കും.​ ​ടി.​കെ​. ​മാ​ധ​വ​ൻ​ ​ട്ര​സ്റ്റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തി​രു​വാ​ർ​പ്പ് ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​രം,​ ​ഗാ​ന്ധി​ജി​യു​ടെ​ ​സ​ന്ദ​ർ​ശ​ന​ ​വാ​ർ​ഷി​കം​ ​എ​ന്നി​വ​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​സ്വ​ർ​ണ​ ​മെ​ഡ​ലും,​ ​കാ​ഷ് ​അ​വാ​ർ​ഡു​ക​ളും​ ​ന​ൽ​കും.​ ​ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​വ​രെ​യു​ള്ള​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ബ് ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ലും,​ ​അ​ഞ്ചു​ ​മു​ത​ൽ​ ​എ​ട്ടു​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ലു​മാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​രി​യി​രി​ക്കു​ന്ന​ത്.​ ​സ​ബ് ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ന് ​മ​ഹാ​ത്മാ​ഗാ​ന്ധി​യും,​ ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ന് ​ടി.​കെ​ ​മാ​ധ​വ​നും​ ​കേ​ര​ള​ ​ന​വോ​ത്ഥാ​ന​വും​ ​എ​ന്ന​തു​മാ​ണ് ​വി​ഷ​യം.​ ​സീ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ്ത്രീ​ ​സു​ര​ക്ഷ​യി​ൽ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​പ​ങ്ക് ​എ​ന്ന​തു​മാ​ണ് ​വി​ഷ​യം.​ ​സ​മ​യം​ ​അ​ഞ്ചു​ ​മി​നി​ട്ട്.​ ​ഫോ​ൺ​ ​-​ 9048220533,​ 9446287813,​ 9447141716.