kangaha

കങ്ങഴ: കങ്ങഴ ദേവസ്വം ബോർഡ് ഹൈസ്‌കൂളിന്റെ വാർഷികം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീലത സജി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ്, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് കെ. ഗോപൻ, കങ്ങഴ പഞ്ചായത്തംഗം ജാസ്മിൻ നവാസ്, ഡി.ബി.എച്ച്.എസ് മുൻ ഹെഡ്മാസ്റ്റർ ബി. ഹരിദാസ്, വി.കെ.വി.എം എൽ.പി.എസ് കാനം ഹെഡ്മാസ്റ്റർ ജി. സതീഷ് കുമാർ, മുണ്ടത്താനം ബഥനി ക്രിസ്ത്യൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹെഡ്മാസ്റ്റർ എ.ജെ. രാജു, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സി.ജി ജ്യോതിരാജ്, സംഘടനാ സെക്രട്ടറി മോഹൻകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സി.എസ്. ഗിരീഷ്, അനദ്ധ്യാപിക പ്രതിനിധി പി. സന്തോഷ്, സ്‌കൂൾ ലീഡർ നിഖിൽ ജോൺ എന്നിവർ പങ്കെടുത്തു. കങ്ങഴ ഡി.ബി.എച്ച്.എസ് ഹെഡ്മിസ്ട്രസ് കെ.വി ഇന്ദുലേഖ സ്വാഗതവും ബി.ശ്രീദേവി നന്ദിയും പറഞ്ഞു.