ഈരാറ്റുപേട്ട: നഗരസഭയുടെ കുടുംബാരോഗ്യകേന്ദ്രത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ വി.എം. സിറാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബൾക്കീസ് നവാസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ നിസാർ കുർബാനി, പി.എച്ച്. ഹസീബ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം. ബഷീർ, എ.എം.എ ഖാദർ, പി.എച്ച്. നൗഷാദ്, എം.എച്ച്. ഷെനീർ, കൗൺസിലർമാരായ സി.പി. ബാസിത്ത്, സുബൈർ വെള്ളാപ്പള്ളി, അൻവർ അലിയാർ, ടി.എം. റഷീദ്, വി.കെ. കബീർ, പി.എം. അബ്ദുൽഖാദർ, ഇസ്മായിൽ കീഴേടം, ബീമാനാസർ, റാഫി അബ്ദുൽഖാദർ, ഷഹ്ബാനത്ത് ടീച്ചർ, ജോസ് മാത്യു, ഫാത്തിമ അൻസർ, അൻസാരി ഈലക്കയം എന്നിവർ സംസാരിച്ചു.