കുറവിലങ്ങാട്: എം സി റോഡിൽ കുര്യം കാളികാവ് ദേവീ ക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ചികിൽസയിൽ ആയിരുന്ന യൂവാവ് മരിച്ചു. കാണക്കാരി കുളത്തുങ്കൽ മാർട്ടിനി കെ ജോ (33) എം ജി യൂണിവേഴ്‌സിറ്റി പി എച്ച് ഡി വിദ്യാർത്ഥിയാണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം , ഗുരുതരമായി പരിക്കേറ്റ മാർട്ടിനി തെള്ളക്കത്ത സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു നെടുമ്പാശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോവുക ആയിരുന്ന കാർ കുര്യം കാളികാവ് ക്ഷേത്രത്തിന് സമീം നിയന്ത്രണം തെറ്റി എതിർ ദിശയിൽ വരിക ആയിരുന്ന ബൈക്കിൽ ഇടിക്കുക ആയിരുന്നു. മാർട്ടിനി യുടെ സംസ്‌ക്കാരം ഇന്ന് രക്‌നഗിരി പള്ളിയിൽ നടക്കും. ഭാര്യ: ദീപ തോട്ടുവ വഴുതന പള്ളിൽ കുടുംബാഗമണ്. പിതാവ്: ജോസ് അഗസ്റ്റ്യൻ. മാതാവ്: ലില്ലി തെള്ളകം തൈപ്പറമ്പിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: ഓസ്റ്റ്യൻ ജോസ്, സെബാസ്റ്റ്യൻ കെ ജോസ്.